പ്രധാന താള്‍  വാര്‍ത്ത  വിവര സാങ്കേതികവിദ്യ  ഐ ടി വാര്‍ത്ത
 
ബ്രോഡ്ബാന്‍റ് ഉപയോക്താക്കള്‍ വര്‍ദ്ധിക്കുന്നു
ഭൂമിയിലെ മനുഷ്യരില്‍ 1.1 ബില്യനും ഇന്‍റര്‍നെറ്റ്‌ ഉപയോഗിക്കുന്നു‍. ഇവരില്‍ മൂന്നിലൊന്ന് പേരും ബ്രോഡ്ബാന്‍റ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരാണെന്ന്‌ ഇന്‍റര്‍നെറ്റ്‌ കണ്‍സള്‍ട്ടണ്‍സി പോയിന്‍റ് എന്ന രാജ്യാന്തര സ്ഥാപനം കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.

മാര്‍ച്ച്‌ അവസാനത്തോടെ 298 ദശലക്ഷം പേര്‍ക്ക്‌ ബ്രോഡ്ബാന്‍റ് സേവനം ലഭിക്കുന്നു എന്നാണ്‌ കണക്ക്‌. ബ്രോഡ്ബാന്‍റ് ലഭ്യതയുടെ കാര്യത്തില്‍ അമേരിക്കയാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌. 60മില്യന്‍ ബ്രോഡ്ബാന്‍റ് ഉപയോക്താക്കളാണ്‌ അമേരിക്കയിലുള്ളത്‌.

രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന ചൈനയില്‍ ബ്രോഡ്ബാന്‍റ് ഉപയോഗിക്കുന്നത്‌ 41 മില്യന്‍ ആണെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കണക്ക്‌. ഇപ്പോഴത്‌ 56 മില്യനായി കുതിച്ചുയര്‍ന്നു. ബ്രോഡ്ബാന്‍റ് ലഭ്യതയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌ തെക്കന്‍കൊറിയയാണ്‌. തെക്കന്‍ കൊറിയയിലെ തൊണ്ണൂറ്‌ ശതമാനം ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്കും ബ്രോഡ്ബാന്‍റ് സേവനം ലഭിക്കുന്നു.

അതേസമയം അമേരിക്കയിലെ ബ്രോഡ്ബാന്‍റ് ലഭ്യത 53 ശതമാനം മാത്രമാണ്‌. ബ്രോഡ്ബാന്‍റ് ലഭ്യതയുടെ കാര്യത്തില്‍ ഇരുപത്തിനാലാം സ്ഥാനത്താണ്‌ അമേരിക്ക.
കൂടുതല്‍
എസ്‌ ടി പി ഐ കയറ്റുമതി ഉയര്‍ന്നു
ലെനോവ പുതു മോഡലുകളുമായി
ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മുന്നേറുന്നു
ടി സി എസ് കാമ്പസ് റിക്രൂട്ട്‌മെന്‍റീന്
ടാറ്റാ ഇന്‍ഡികോം കര്‍ണാടകയില്‍ മുന്നേറുന്നു
ഇന്ത്യന്‍ വംശജനായ പുരസ്കാരം