നാസിക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോഫ്ട് വെയര്‍ ടെക്നോളജി പാര്‍ക്ക് ഓഫ് ഇന്ത്യ (എസ് ടി പി ഐ) കഴിഞ്ഞ സാമ്പത്തികവര്‍ഷം സോഫ്ട് വെയര്‍ കയറ്റുമതിയില്‍ 116 ശതമാനം വളര്‍ച്ച കൈവരിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലും സമാന നേട്ടം കമ്പനി പ്രതീക്ഷിക്കുന്നു.
2008-09 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ കമ്പനി 150 കോടിയുടെ സോഫ്ട് വെയര്‍ കയറ്റുമതി നടത്തുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബൈയും പൂനെയും സോഫ്ട്‌വെയര്‍ പ്രവര്‍ത്തനങ്ങളുടെ മുഖ്യ പ്രവര്‍ത്തനകേന്ദ്രമായി മാറികൊണ്ടിരിക്കുമ്പോള്‍ ഇരു നഗരങ്ങളില്‍ നിന്നും തുല്യ അകലത്തിലുള്ള നാസിക്കിലേക്ക് ചുവടുമാറ്റാന്‍ മിക്ക കമ്പനികളും ശ്രമിക്കുന്നതായാണ് വിവരം.
പ്രമുഖമായ 19 ഐ ടി കമ്പനികളെങ്കിലും എസ് ടി പി ഐയുമായി സഹകരണം പ്രഖ്യാപിച്ചുകഴിഞ്ഞു. മുംബൈ ആസ്ഥാനമായ പ്രമുഖ കമ്പനിയായ ട്രികോം ഇതിനോടകം നാസികില്‍ 400 തൊഴിലാളികളുമായി യൂണിറ്റ് ആരംഭിച്ചുകഴിഞ്ഞു.
|