പ്രധാന താള്‍  വാര്‍ത്ത  വിവര സാങ്കേതികവിദ്യ  ഐ ടി വാര്‍ത്ത
 
ലെനോവ പുതു മോഡലുകളുമായി
പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവയുടെ പുതിയ തിങ്ക് പാഡുകള്‍ വിപണിയില്‍.ലെനോവാ ടീ ശ്രേണിയിലെ ടി 61 14.1 ഇഞ്ച് തിങ്ക് പാഡും പുതിയ ആര്‍ ശ്രേണിയിലെ ആര്‍ 61 14.1 വൈഡ് സ്ക്രീന്‍ തിങ്ക് പാഡുമാണ് കമ്പനി പുതുതായി അവതരിപ്പിക്കുന്നത്.

കൂടുതല്‍ ഈട് നില്‍ക്കുന്ന ബാറ്ററികളും മെച്ചമായ നെറ്റ്വര്‍ക്കിങ്ങ് സംവിധാനവുമാണ് പുതിയ ഉല്‍പ്പന്നത്തില്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.ഇന്‍റല്‍ സെന്‍ട്രിനോ പ്രൊ,സെന്‍ട്രിനോ ഡ്യൊ മൊബൈല്‍ എന്നിവ ഉപയോഗിച്ചിരിക്കുന്ന ഈ കമ്പ്യൂട്ടറുകളില്‍ മികച്ച സുരക്ഷാ സംവിധാനങ്ങളും ഉണ്ട്.ബയോമെട്രിക്ക് ഫിംഗര്‍ പ്രിന്‍റ് റീഡര്‍,സ്മാര്‍ട്ട് കാര്‍ഡ് റീഡര്‍ തുടങ്ങിയ സംവിധാനങ്ങളും ഇതില്‍ ലഭ്യമാണ്.

ഈ കമ്പ്യൂട്ടറുകള്‍ക്ക് പുറമേ 3000എന്‍200 15.4 ഇഞ്ച് വൈഡ്സ്ക്രീന്‍ നോട്ട്‌പാഡുകളും ലെനോവ പുറത്തിറക്കിയിട്ടുണ്ട്. ഗ്രാഫിക്സ് മികവും വയര്‍ലെസ് ലാന്‍,ബ്ലൂടൂത്ത് കണക്റ്റിവിറ്റി സംവിധാനവുമുള്ള ഇവയ്ക്ക് വിരലടയാളം തിരിച്ചറിയാനും പാസ്‌വേഡുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള കഴിവുമുണ്ട്.

ലെനോവ ടി 61 14.1 ന്85,000 രൂപയും ആര്‍ 61 14.1ന് 60,000 രൂപയും 3000എന്‍200 15.4ന് 53,500 മുതലാണ് വില.
കൂടുതല്‍
ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മുന്നേറുന്നു
ടി സി എസ് കാമ്പസ് റിക്രൂട്ട്‌മെന്‍റീന്
ടാറ്റാ ഇന്‍ഡികോം കര്‍ണാടകയില്‍ മുന്നേറുന്നു
ഇന്ത്യന്‍ വംശജനായ പുരസ്കാരം
മല്ലികയുടെ വസ്ത്രം ഓണ്‍ലൈനിലൂടെ
പണമടയ്ക്കാന്‍ ബില്‍ഡെസ്ക്ക്