മെട്രോ നഗരങ്ങളില്‍ ജനപ്രീതിയാര്‍ജ്ജിച്ച ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഈ സാമ്പത്തികവര്‍ഷത്തില്‍ 55 ബില്യന്‍ രൂപയുടെ വില്‍പനനടത്തുമെന്ന് പ്രവചനം.നിലവില്‍ 22 ബില്യന്‍ രൂപയുടെകച്ചവടമാണ് ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെ നടക്കുന്നത്.
ഡല്‍ഹി, മുംബൈ നഗരങ്ങളാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ വന്‍ ആവേശം പ്രകടിപ്പിക്കുന്നതെന്ന് അസോസിയേറ്റഡ് ചേംബേര്‍സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചം) പറയുന്നു.ഉപഭോക്താക്കള്‍ക്ക് ഒപ്പം വില്‍പനക്കാരും നെറ്റ് ഉപയോഗത്തിലേക്ക് ശക്തമായി എത്തിയതോടെയാണ് നഗരങ്ങളില്‍ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് തിരക്കേറിയത്. കുറഞ്ഞത് നൂറ്റമ്പത് ശതമാനം വര്‍ദ്ധനവ് വരെയാണ് ഈ രംഗത്ത് മുംബൈയിലും ഡല്‍ഹിയിലും രേഖപ്പെടുത്തിയത്.
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നു എന്നതും നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തും എന്നതും ഇ-ഷോപ്പിങ്ങിന് പ്രചാരം നല്‍കുന്ന ഘടകമാണ്.
രത്നങ്ങള്‍, പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, സമ്മാനങ്ങള്‍, സംഗീത ആല്‍ബങ്ങള്‍, സിനിമ ഡിവിഡികള്‍ എന്നിവയാണ് പ്രധാനമായും നെറ്റിലൂടെ കച്ചവടം ചെയ്യപ്പെടുന്നത്.ഹോട്ടല്‍മുറികള്‍ ബുക്ക് ചെയ്യുന്നതിനും ഓണ്‍ലൈന്‍ സഹായകമാണ്.
|