പ്രധാന താള്‍  വാര്‍ത്ത  വിവര സാങ്കേതികവിദ്യ  ഐ ടി വാര്‍ത്ത
 
ടി സി എസ് കാമ്പസ് റിക്രൂട്ട്‌മെന്‍റീന്
തമിഴ്നാട്ടില്‍ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്നും ഈ വര്‍ഷം ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക്‌ കാമ്പസ്‌ റിക്രൂട്ട്‌മെന്‍റിലൂടെ തൊഴില്‍ നല്‍കുമെന്ന്‌ പ്രമുഖ ഐ ടി കമ്പനി ആയ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്‌ .

ഇന്ത്യയിലെ ഒരു കാമ്പസില്‍ നിന്നും ഒരു കമ്പനി ഇത്രയധികം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുമെന്ന്‌ പ്രഖ്യാപിക്കുന്നത്‌ നാടാടെയാണ്.

1,270ബിരുദ വിദ്യാര്‍ത്ഥികളും 1,060 ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളും അടക്കം 2,330 വിദ്യാര്‍ത്ഥികള്‍ ഇതിനോടകം പരീക്ഷയ്ക്ക്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. ടി സി എസിന്‍റെ ചെന്നൈ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ പരീക്ഷനടത്തും.

ഇവരില്‍ നിന്ന്‌ 668 ബിരുദവിദ്യാര്‍ത്ഥികളേയും 338ബിരുദാനന്തര ബിരുദവിദ്യാര്‍ത്ഥികളെയുമാണ്‌ കമ്പനി തെരഞ്ഞെടുക്കുക.
കൂടുതല്‍
ടാറ്റാ ഇന്‍ഡികോം കര്‍ണാടകയില്‍ മുന്നേറുന്നു
ഇന്ത്യന്‍ വംശജനായ പുരസ്കാരം
മല്ലികയുടെ വസ്ത്രം ഓണ്‍ലൈനിലൂടെ
പണമടയ്ക്കാന്‍ ബില്‍ഡെസ്ക്ക്
കോമ്പാക്ട് ഡിസ്ക്ക് ബ്രിട്ടനിലേക്ക്
അഡോബ്: മത്സരത്തില്‍ മലയാളിക്ക് ജയം