കര്‍ണാടകയില്‍ ടാറ്റാ ഇന്‍ഡികോം വന്‍ മുന്നേറ്റം നടത്തുന്നു. സംസ്ഥാനത്ത് ഒരു ദശലക്ഷം ഉപഭോക്താക്കളെ സൃഷ്ടിച്ച ടാറ്റ ഇന്‍ഡികോം വിപണി സാന്നിധ്യം പത്തു ശതമാനം കൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ ഫ്രീ കാള്‍ എന്ന പുതിയ പ്രീപെയ്ഡ് പദ്ധതിയും കര്‍ണാടകയില്‍ കമ്പനി അവതരിപ്പിച്ചു. തൊട്ടടുത്ത എതിരാളികളെ പോലും ടാറ്റ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണെന്ന് കമ്പനി സി ഒ ഒ മണ്‍സൂര്‍ അവകാശപ്പെട്ടു.
നാലരവര്‍ഷം മുമ്പ് മാത്രം കര്‍ണാടകയില്‍ എത്തിയ ടാറ്റാ ഇന്‍ഡികോമിന് ഇപ്പോള്‍ സംസ്ഥാന പ്രീപെയ്ഡ് വിപണിയുടെ 55-60 ശതമാനം വരെ സ്വന്തമാണ്. ബി എസ് എന്‍ എല്‍ അവതരിപ്പിച്ചതിനേക്കാള്‍ ആകര്‍ഷകമായ റോമിങ്ങ് പാക്കേജുകള്‍ അവതരിപ്പിക്കാന്‍ ടാറ്റാഇന്‍ഡികോമിന് കഴിഞ്ഞു എന്നതും കമ്പനിയുടെ നേട്ടായി വിലയിരുത്തപ്പെടുന്നു.
|