ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബിലെ വീഡിയോകള്‍ക്ക് ഇനി മുതല്‍ യന്ത്രസഹായത്തോടെ സ്വയം തലവാചകം ചേര്‍ക്കും. ആദ്യഘട്ടത്തില്‍ ഇംഗ്ലീഷിലായിരിക്കും തലക്കെട്ടുകള്‍ നല്‍കുക. തുടക്കത്തില്‍ യൂട്യൂബിലെ പതിമൂന്ന് ചാനലുകളിലാണ് ഈ സംവിധാനം പരീക്ഷിക്കുന്നത്. യൂട്യൂബുമായി സഹകരിക്കുന്ന ചാനലുകളില്‍ വിജയം കൈവരിച്ചാല്‍ മറ്റു ചാനലുകളില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിലും പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു...