ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ലേഖനങ്ങള്‍ » ബാംഗ്ലൂര്‍ ഐടി ജോലിക്കാര്‍ക്ക് സംതൃപ്തിയില്ല! (93 percent Bangalore corporate employees are sad)
Feedback Print Bookmark and Share
 
Information Technolog
PRO
PRO
തൊഴിലന്വേഷകര്‍ക്ക് ബാംഗ്ലൂര്‍ സ്വപ്നനഗരമായിരിക്കാം. എന്നാല്‍ ഇവിടെ ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ്, സോഫ്റ്റ്‌വെയര്‍, കോള്‍‌സെന്റര്‍ ജോലിക്കാര്‍ക്ക് ബാംഗ്ലൂര്‍ സ്വപ്നനഗരമേയല്ല. ബാംഗ്ലൂരിലെ ഐടി ജോലിക്കാരില്‍ 93 ശതമാനം പേരും സംതൃപ്തരല്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെറും 7 ശതമാനം മാത്രമാണ് സംതൃപ്തര്‍.

ഹെല്‍ത്ത്‌ട്രാക്ക് എന്ന കമ്പനിക്ക് വേണ്ടി പീപ്പിള്‍‌ഹെല്‍ത്ത് എന്ന സ്ഥാപനം നടത്തിയ സര്‍‌വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ബാംഗ്ലൂരിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ്/ഐടി കമ്പനികളില്‍ നിന്നുള്ള 2106 ജീവനക്കാരെയാണ് സര്‍‌വേയില്‍ പങ്കെടുപ്പിച്ചത്.

സര്‍‌വേയില്‍ പങ്കെടുത്ത ജീവനക്കാരില്‍ 85 ശതമാനം ആളുകളും 25-നും 35-നും ഇടയില്‍ പ്രായമുള്ളവരാണ്. സര്‍‌വേയില്‍ പങ്കെടുത്ത മിക്ക ജീവനക്കാരും പറഞ്ഞ ഒരു കാര്യം സഹപ്രവര്‍ത്തകരുടെയും മേലധികാരികളുടെയും പിന്തുണ ലഭിക്കാത്തതാണ് ബാംഗ്ലൂരിലെ ഐടി കമ്പനികളിലെ ഏറ്റവും വലിയ പ്രശ്നമെന്നാണ്.

വര്‍ഷങ്ങളായി പണിയെടുത്തിട്ടും സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും ലഭിക്കാത്തത് സര്‍‌വേയില്‍ പങ്കെടുത്ത നിരവധി പേരെ അലട്ടുന്നുണ്ട്. സാമ്പത്തിക മാന്ദ്യം വന്നതിന് ശേഷം കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് ഇവരുടെ ആത്മവിശ്വാസം കെടുത്തിയിട്ടുമുണ്ട്.

സര്‍‌വേയില്‍ പങ്കെടുത്തവരെ വൈദ്യശാസ്ത്രപരമായും മനശാസ്ത്രപരമായും വിശകലനം ചെയ്യുകയുണ്ടായി. രക്തസമര്‍‌ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ജീവനക്കാര്‍ക്കുണ്ടോ എന്ന് സര്‍‌വേയില്‍ പരിശോധിച്ചു. ഉറങ്ങുന്ന സമയം, ഓഫീസില്‍ നിന്ന് വീട്ടിലേക്കും വീട്ടില്‍ നിന്ന് ഓഫീസിലേക്കും യാത്ര ചെയ്യാനെടുക്കുന്ന സമയം എന്നിവയും സര്‍‌വേയില്‍ വിശകലനം ചെയ്യുകയുണ്ടായി.

സര്‍‌വേയില്‍ പങ്കെടുത്തവരില്‍ 93 ശതമാനം പേരും സന്തോഷത്തിലല്ല എന്ന് കണ്ടെത്തി. ഇവരില്‍ 6 ശതമാനം പേര്‍ക്ക് കടുത്ത വിഷാദവും ആകാംക്ഷയും ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. രക്തസമര്‍‌ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളും നിരവധി പേരെ അലട്ടുന്നതായി സര്‍‌വേയില്‍ മനസിലായി.

നീണ്ട സമയത്തെ ജോലി, പകലോ രാത്രിയോ എന്നില്ലാത്ത ജോലി സമയം, നഗരത്തിലെ ട്രാഫിക് ജാം, വീട്ടില്‍ നിന്ന് ഓഫീസിലേക്കും ഓഫീസില്‍ നിന്ന് വീട്ടിലേക്കുമെടുക്കുന്ന നീണ്ട സമയം, സമൂഹവുമായി ഇടപഴകാന്‍ സമയം കിട്ടായ്ക തുടങ്ങിയ കാരണങ്ങളാല്‍ സര്‍‌വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ആശങ്കയ്ക്ക് വഴിവയ്ക്കുന്ന ജീവിതശൈലിയുടെ ഉടമകളാണെന്ന് പീപ്പിള്‍‌ഹെല്‍ത്ത് മുന്നറിയിപ്പ് തരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍