ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 252.54 പോയന്റ് ഉയര്‍ന്ന് 18,601.79 പോയന്റിലും നിഫ്റ്റി 83.95 പോയന്റ് കൂടി 5,638.20 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.
ബാങ്കിംഗ്, റിയല്‍ എസ്റ്റേസ്, മൂലധനസാമഗ്രി, ഊര്‍ജം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭെല്‍, ടാറ്റാ, പവര്‍, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവയില്‍ ഉണര്‍വ് പ്രകടമായി.
എതിര്‍പ്പുകളെ അവഗണിച്ച് സാമ്പത്തിക പരിഷ്കരണ നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെയാണ് ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തിയത്.