സെന്‍സെക്സ് തുടക്കത്തില്‍ 209 പോയന്റ് ഉയര്‍ന്നു

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 1 മാര്‍ച്ച് 2011 (10:12 IST)
ഓഹരി വിപണിയില്‍ കേന്ദ്ര ബജറ്റിന്റെ തരംഗങ്ങള്‍ ഉണര്‍വാകുന്നു. ബജറ്റ് പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസവും സെന്‍സെക്സ് 209 പോയന്റ് ഉയര്‍ച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്.

ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ 208.83 പോയന്റ് ഉയര്‍ന്ന സെന്‍സെക്സ് സൂചിക 18,032.23 എന്ന നിലയില്‍ എത്തിയിരുന്നു. അടുത്ത വര്‍ഷം ഇന്ത്യ ഒമ്പത് ശതമാനം വളര്‍ച്ച നേടുമെന്ന പ്രഖ്യാപനവും വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയതും കോര്‍പ്പറേറ്റ് സര്‍ ചാര്‍ജ്ജ് കുറച്ചതും നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളായി.

സെന്‍സെക്സിലെ പോലെതന്നെ ദേശീയ ഓഹരി വിപണിയായ നിഫ്റ്റിയിലും ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ ഉണര്‍വ് പ്രകടമായിരുന്നു. നിഫ്റ്റി സൂചിക 60.55 പോയന്റ് ഉയരത്തില്‍ 5,393.80 എന്ന നിലയിലാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്.

ഏഷ്യന്‍ വിപണികളിലും ചൊവ്വാഴ്ച നല്ല തുടക്കമായിരുന്നു. ജപ്പാന്റെ നിക്കി 0.49 ശതമാനം ഉയര്‍ച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :