നേട്ടങ്ങളുടെ രണ്ട് സെഷനുശേഷം ആഭ്യന്തര ഓഹരി വിപണികള്‍ വീണ്ടും നഷ്ടത്തിലേയ്ക്ക് . സെന്‍സെക്‌സ് 35.07 പോയന്റ് നഷ്ടത്തോടെ 18609.99 പോയന്റിലും നിഫ്റ്റി 13.45 പോയന്റ് നഷ്ടത്തോടെ 5590.55പോയന്റിലുമാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണികളിലുണ്ടായ നഷ്ടമാണ് ഇന്ത്യന്‍ സൂചികകളിലും പ്രതിഫലിച്ചത.്
18,627.67 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 18,540.65 ലേക്കും 5,604.25 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5,567.75ലേക്കും താഴ്ന്നു. ബാങ്കിങ്, ടെലികോം, ടെക്ക്‌നോളജി മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്
സണ്‍ ഫാര്‍മ(3.00%), എ.സി.സി(1.77%), റാന്‍ബാക്‌സി ലാബ്‌സ്(1.54%), മാരുതി സുസുക്കി(1.20%), പി.എന്‍.ബി(0.97%) എന്നീ ഓഹരികള്‍ ആരംഭവിപണിയില്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഇന്‍ഫോസിസ്(1.29%), സെയില്‍(1.26%), ടാറ്റാ സ്റ്റീല്‍(1.17%), സീമെന്‍സ്(1.08%), ടി.സി.എസ്(1.07%) എന്നിവ നഷ്ടം രേഖപ്പെടുത്തി.