ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ് (Nifty ends lower; metals take a knock, realty shines)
Bookmark and Share Feedback Print
 
ആഴ്ചയിലെ അവസാന ദിനം ആഭ്യന്തര ഓഹരി വിപണികളെല്ലാം നഷ്ടത്തോടെ വ്യാപാരം നിര്‍ത്തി. രാവിലെ നേരൈയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് താഴോട്ടു പോകുകയായിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 17 പോയിന്റ് നഷ്ടത്തോടെ 18221 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 7 പോയിന്റ് നഷ്ടത്തോടെ 5479 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ബി എസ് ഇയില്‍ മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ റിയാല്‍റ്റി, ഓട്ടോ ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി.

ജിന്‍ഡല്‍ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജയപ്രകാശ് അസോസിയേറ്റ്സ്, സ്റ്റര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ടാറ്റാ പവര്‍, ടി സി എസ്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, വിപ്രോ ഓഹരികള്‍ നഷ്ടത്തോടെ വ്യാപാരം നിര്‍ത്തി. ബി എസ് ഇയില്‍ 1449 ഓഹരികള്‍ മുന്നേറ്റം നടത്തിയപ്പോള്‍ 1389 എണ്ണം താഴോട്ടുപോയി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍