ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » സെന്‍സെക്സില്‍ 244 പോയിന്റ് നേട്ടം (Sensex climbs 244 points to close at 18,215)
Bookmark and Share Feedback Print
 
ആഭ്യന്തര ഓഹരി വിപണിയില്‍ വിണ്ടും നേട്ടത്തിന്റെ ദിനം. ബുധനാഴ്ച ആഭ്യന്തര ഓഹരി വിപണികളെല്ലാം മികച്ച ലാഭത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 243.92 പോയിന്റ് നേട്ടത്തോടെ 18,218.04 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ഏഷ്യന്, യൂറോപ്പ് വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 71.55 പോയിന്റ് നേട്ടത്തോടെ 5473.95 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ ദിവസം നഷ്ടത്തോടെ വ്യാപാരം നിര്‍ത്തിയ വിപണികള്‍ ഇന്ന് രാവിലെ മുതല്‍ മുന്നേറ്റത്തിലായിരുന്നു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഹിന്‍ഡാല്‍കോ, സ്റ്റര്‍ലൈറ്റ്, ഭാരതി എയര്‍ടെല്‍, ഡി എല്‍ എഫ്, ടാറ്റാ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ഓഹരികള്‍ ലാഭത്തോടെ വ്യാപാരം നിര്‍ത്തിയപ്പോള്‍ ഹീറോ ഹോണ്ട, ഒ എന്‍ ജി സി, എച്ച് ഡി എഫ് സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ ഇടിഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍