കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ ആഭ്യന്തര വിപണികളില്‍ നേരിയ ഉണര്‍വ് പ്രകടമായി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 107 പോയിന്റ് നേട്ടത്തോടെ 18,079 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും പ്രകടമായിരിക്കുന്നത്.
സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 25 പോയിന്റ് നേട്ടത്തോടെ 5,428 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. യു എസ് വിപണികളികള്‍ സമ്മിശ്ര പ്രകടനമാണ്. ഡൌ ജോണ്‍സ് അഞ്ച് പോയിന്റ് നേട്ടത്തോടെ വ്യാപാരം നിര്‍ത്തിയപ്പോള്‍ നസ്ദാക് ആറ് പോയിന്റ് താഴോട്ടുപോയി.
ബി എസ് ഇയില്‍ റിയാല്‍റ്റി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോ ഓഹരികള്‍ മുന്നേറിയപ്പോള്‍ പവര്‍, ഐ ടി താഴോട്ടു പോയി. ടാറ്റാ സ്റ്റീല്‍, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്റ്റര്‍ലൈറ്റ്, ഡി എല്‍ എഫ്, റിലയന്‍സ് ഇന്‍ഫ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഓഹരികള്‍ ഇടിഞ്ഞു.