വിപണിയില്‍ ചാഞ്ചാട്ടം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 17 ജൂണ്‍ 2010 (10:56 IST)
PRO
ആഭ്യന്തര ഓഹരി വിപണികളില്‍ ചാഞ്ചാട്ടം തുടരുന്നു. മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ് ആദ്യ മണിക്കൂറില്‍ 17,506.86വരെ ഉയരുകയും 17,426.27 വരെ താഴുകയും ചെയ്തു. ഇപ്പോള്‍ 23.76 പോയന്‍റ് ഉയര്‍ച്ചയില്‍ 17,486.63 പോയന്‍റിലാണ് നിലകൊള്ളുന്നത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ചാഞ്ചാട്ടം ദൃശ്യമായി. നിഫ്റ്റി ഒരു ഘട്ടത്തില്‍ 5,246.80 വരെ ഉയരുകയും 5,218.25 വരെ താഴുകയും ചെയ്തു. ഇപ്പോള്‍ ഒരു പോയന്‍റ് മാത്രം ഉയര്‍ച്ചയില്‍ 5234.35 പോയന്‍റിലാണ് നിഫ്റ്റി നിലകൊള്ളുന്നത്.

എണ്ണ-വാതകം, വാഹനം, ആരോഗ്യരക്ഷ, ഗൃഹോപകരണം എന്നീ ഓഹരികള്‍ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കമിട്ടപ്പോള്‍ ഐടി, എഫ്എംസിജി, മൂലധന സാമഗ്രി ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, ടാറ്റാ പവര്‍ എന്നിവയാണ് നേട്ടമുണ്ടാക്കുന്ന പ്രമുഖ ഓഹരികള്‍. ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, വിപ്രോ, ഹീറോ ഹോണ്ട എന്നിവയുടെ ഓഹരി വില താഴ്ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :