വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 27 മെയ് 2010 (16:29 IST)
തുടര്‍ച്ചയായ രണ്ടാം ദിനവും വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. രാവിലെ നേരിയ മുന്നേറ്റം നടത്തിയ വിപണികള്‍ അവസാനം വരെ മികച്ച പ്രകടനം കാഴ്ചവച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 289.63 പോയിന്റ് ഉയര്‍ന്ന് 16694.55 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 88.30 പോയിന്റ് നേട്ടം കൈവരിച്ച് 5005.70 എന്ന നിലയിലാണ് വിപണി ക്ലോസ് ചെയ്തത്. സെന്‍സെക്സ് ഒരിക്കല്‍ 16331 പോയിന്റ് വരെ താഴ്ന്നിരുന്നു.

ബാങ്ക്, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് മികച്ച മുന്നേറ്റം നടത്തിയത്. റിലയന്‍സ് പവര്‍, ടാറ്റാ മോട്ടോര്‍സ്, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, യുണിടെക് ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, പവര്‍ ഗ്രിഡ്, എ സി സി, ഐഡിയ, ഭാരതി എയര്‍ടെല്‍, ഹീറോ ഹോണ്ട ഓഹരികള്‍ താഴോട്ടു പോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :