വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 26 മെയ് 2010 (16:42 IST)
ആഭ്യന്തര ഓഹരി വിപണികളെല്ലാം നേട്ടത്തോടെ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 349.60 പോയിന്റ് ഉയര്‍ന്ന് 16410.35 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. രാവിലെ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണികള്‍ അവസാനം വരെ മുന്നേറ്റം തുടര്‍ന്നു.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 105.5 പോയിന്റ് മുന്നേറ്റം നടത്തി 4912.25 എന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

ഐ ടി, റിയാല്‍റ്റി, മെറ്റല്‍ സൂചികകളിലാണ് മികച്ച നേട്ടം പ്രകടമായത്. റിയാല്‍റ്റി സൂചിക 2.98 ശതമാനം മുന്നേറ്റം നടത്തിയപ്പോള്‍ ഐ ടി ഓഹരികള്‍ 2.91 ശതമാനം നേട്ടം കൈവരിച്ചു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഐ ഡി എഫ് സി, ജയപ്രകാശ് അസോസിയേറ്റ്സ്, ടാറ്റാ മോട്ടോര്‍സ്, ഐ സി ഐ സി ഐ ബാങ്ക് ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, സണ്‍ ഫാര്‍മ, ഐഡിയ, എസിസി ഓഹരികള്‍ താഴോട്ടുപോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :