സെന്‍സെക്സില്‍ 447 പോയിന്റ് ഇടിവ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 25 മെയ് 2010 (16:25 IST)
തുടര്‍ച്ചയായ രണ്ടാം ദിനവും ആഭ്യന്തര ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. രാവിലെ ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി വിപണികള്‍ അവസാന നിമിഷത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 447 പോയിന്റ് ഇടിഞ്ഞ് 16,022 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 137 പോയിന്റ് ഇടിഞ്ഞ് 4,806 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ആഗോള വിപണികളിലെ മാന്ദ്യമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. ഫെബ്രുവരി പതിനാറിന് ശേഷം ഇത് ആദ്യാമായാണ് സെന്‍സെക്സ് ഇത്രയധികം താഴോട്ടു പോകുന്നത്.

മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് തകര്‍ന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(-6.19%), സെയില്‍(-6.09%), അംബുജ സിമന്റ്(-5.67%), ഹിന്‍ഡാല്‍കോ(-5.56%), സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്(-3.34%) തുടങ്ങി ഓഹരികള്‍ ഇടിഞ്ഞു. സണ്‍ ഫാര്‍മ, സിപ്ല, സിമന്‍സ് ഓഹരികള്‍ നേരിയ നേട്ടം കൈവരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :