വിപണിയില്‍ വീണ്ടും നഷ്ടദിനം

മുംബൈ| WEBDUNIA| Last Modified വെള്ളി, 21 മെയ് 2010 (16:54 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ വീണ്ടുമൊരു നഷ്ടത്തിന്റെ ദിനം. ഇടിവോടെ തുടങ്ങിയ വിപണികളെല്ലാം നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 47 പോയിന്റ് ഇടിഞ്ഞ് 16,445 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. യു എസ്, ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര ഓഹരി വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ നഷ്ടത്തിന് സമാനമായ ഇടിവ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 16 പോയിന്റിന്റെ നേരിയ നഷ്ടത്തോടെ 4,931 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. മെറ്റല്‍, റിയല്‍റ്റി ഓഹരികളാണ് വന്‍ ഇടിവ് നേരിട്ടത്. എന്നാല്‍ എഫ് എം സി ജി, ഓട്ടോ ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം നിര്‍ത്തി.

ഐ ടി സി, ഭാരതി, ഗെയില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ മുന്നേറ്റം നടത്തിയപ്പോള്‍ എല്‍ ആന്‍ഡ് ടി, എന്‍ ടി പി സി, ഒ എന്‍ ജി സി ഓഹരികള്‍ താഴോട്ടു പോയി. ജപ്പാന്‍, ചൈന, സിങ്കപ്പൂര്‍, കൊറിയ ഓഹരി വിപണികള്‍ നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :