സെന്‍സെക്സില്‍ 111 പോയിന്റ് നേട്ടം

മുംബൈ| WEBDUNIA|
ആഭ്യന്തര ഓഹരി വിപണിയില്‍ നേട്ടത്തിന്റെ ഒരു ദിനം കൂടി. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര ഓഹരി വിപണികളിലും പ്രകടമായിരിക്കുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 111 പോയിന്റ് നേട്ടത്തോടെ 16,520 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. രാവിലെ 16,419 പോയിന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് ഒരിക്കല്‍ 16,618 വരെ താഴ്ന്നിരുന്നു.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 28 പോയിന്റിന്റെ നേരിയ മുന്നേറ്റത്തോടെ 4,948 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. പി എസ് യു സൂചിക രണ്ട് ശതമാനം മുന്നേറ്റം നടത്തി. ഒ എന്‍ ജി സി ഓഹരികള്‍ ഒമ്പത് ശതമാനത്തിന്റെ മുന്നേറ്റമാണ് ഇന്ന് പ്രകടമാക്കിയത്.

സ്റ്റര്‍ലൈറ്റ്, എസ് ബി ഐ, റിലയന്‍സ് ഇന്‍ഫ്ര, എന്‍ ടി പി സി, എച്ച് യു എല്‍, ഐ ടി സി ഓഹരികള്‍ മുന്നേറ്റം നടത്തി. എന്നാല്‍, ഡി എല്‍ എഫ് ഓഹരികള്‍ മൂന്നു ശതമാനം ഇടിഞ്ഞപ്പോള്‍ ജയപ്രകാശ്, ഗ്രാസിം, മാരുതി, ടാറ്റാ പവര്‍ ഓഹരികള്‍ ഇടിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :