സെന്‍സെക്സില്‍ ഇടിവ് തുടരുന്നു

മുംബൈ| WEBDUNIA|
തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരി വിപണികളില്‍ ഇടിവ് തന്നെ. കഴിഞ്ഞ ദിവസം വ്യാപാരം നിര്‍ത്തുമ്പോള്‍ നേരിയ നേട്ടം പ്രകടമായെങ്കിലും ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ നഷ്ടമാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ 167.37 പോയിന്റ് ഇടിഞ്ഞ് 16,708.39 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി തുടക്ക വ്യാപാരത്തില്‍ തന്നെ 47.5 പോയിന്റ് ഇടിഞ്ഞ് 5018.70 എന്ന നിലയിലെത്തി. യു എസ്, ഏഷ്യന്‍ വിപണികളിലെ മാന്ദ്യമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. ബാങ്കിംഗ്, മെറ്റല്‍, റിയാല്‍റ്റി ഓഹരികളാണ് ഇടിഞ്ഞിരിക്കുന്നത്.

ഐ സി ഐ സി ഐ ബാങ്ക് ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞപ്പോള്‍ ബാങ്ക് ഓഫ് രാജസ്ഥാന്‍ ഓഹരികള്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. ജപ്പാന്‍ ഓഹരി വിപണിയായ നിക്കി 1.5 ശതമാനം ഇടിഞ്ഞു. അമേരിക്കന്‍ ഓഹരി വിപണികളും നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :