വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 18 മെയ് 2010 (16:54 IST)
ആഭ്യന്തര ഓഹരി വിപണികള്‍ ഒരിക്കല്‍ കൂടി തിരിച്ചുവരവ് നടത്തി. ചൊവ്വാഴ്ച രാവിലെ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണികള്‍ അവസാന മണിക്കൂറുകളില്‍ തിരിച്ചുവരികയായിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക് 44 പോയിന്റ് നഷ്ടത്തോടെ 16,880 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. യു എസ്, ഏഷ്യന്‍ വിപണികളിലെ ഇടിവിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണികളില്‍ തുടക്ക വ്യാപാരം നഷ്ടത്തിലായത്.

സെന്‍സെക്സിലെ നഷ്ടത്തിന് സമാനമായ ഇടിവ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി ഏഴു പോയിന്റിന്റെ നേരിയ മുന്നേറ്റത്തോടെ 5,067 എന്ന നിലയിലാണ് വിപണി ക്ലോസ് ചെയ്തത്. മെറ്റല്‍, ഓട്ടോ, റിയല്‍ട്ടി ഓഹരികളാണ് ഇന്ന് ഇടിഞ്ഞത്.

എല്‍ ആന്‍ഡ് ടി ഓഹരികള്‍ 3.4 ശതമാനം മുന്നേറ്റം നടത്തിയപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, വിപ്രോ ഓഹരികള്‍ 2.4 ശതമാനം നേട്ടം കൈവരിച്ചു. ഗ്രാസിം, ഒ എന്‍ ജി സി, ജയപ്രകാശ് അസോ, എസ് ബി ഐ, ഡി എല്‍ എഫ് ഓഹരികളും മുന്നേറ്റം നടത്തി. അതേസമയം, ടാറ്റാ മോട്ടോര്‍സ്, ഹീറോ ഹോണ്ട, ടാറ്റാ പവര്‍, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, സ്റ്റര്‍ലൈറ്റ്, ടി സി എസ് ഓഹരികള്‍ ഇടിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :