സെന്‍സെക്സില്‍ ഇടിവോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA|
ആഭ്യന്തര ഓഹരി വിപണിയില്‍ വീണ്ടുമൊരു കറുത്ത ദിനം. ആഭ്യന്തര ഓഹരി വിപണികളെല്ലാം നഷ്ടത്തോടെയാണ് തിങ്കളാഴ്ച വ്യാപാരം നിര്‍ത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 165 പോയിന്റ് നഷ്ടത്തോടെ 16,829 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ആഗോള വിപണികളിലെ ഇടിവാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയിലെ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 37 പോയിന്റ് നഷ്ടത്തോടെ 5,057 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഞ്ചിനീയറിംഗ് കമ്പനിയായ എല്‍ ആന്‍ഡ് ടിയുടെ നാലാം പാദ റിപ്പോര്‍ട്ട് വന്നതോടെ ഓഹരികള്‍ ഇടിഞ്ഞു. റിയാല്‍‌റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ ടി മേഖലകളിലെ ഓഹരികള്‍ക്ക് വന്‍ നഷ്ടമാണ് നേരിട്ടത്.

എല്‍ ആന്‍ഡ് ടി ഓഹരികള്‍ 4.5 ശതമാനം ഇടിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ 2.3 ശതമാനം താഴോട്ടു പോയി. എസ് ബി ഐ, ഭാരതി എയര്‍ടെല്‍, ഡി എല്‍ എഫ്, ജയപ്രകാശ് അസോ, റിലയന്‍സ് ഇന്‍ഫ്ര, വിപ്രോ, ടി സി എസ്, എ സി സി, ടാറ്റാ മോട്ടോര്‍സ്, ഒ എന്‍ ജി സി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഓഹരികളും ഇടിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :