സെന്‍സെക്സില്‍ നേട്ടത്തോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 12 മെയ് 2010 (16:38 IST)
ആഭ്യന്തര വിപണിയില്‍ ഇന്ന് നേട്ടത്തിന്റെ ദിനമായിരുന്നു. വിപണികളെല്ലാം നേട്ടത്തോടെയാ‍ണ് ക്ലോസ് ചെയ്തത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 62.31 പോയിന്റ് ഉയര്‍ന്ന് 17,203.84 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ മുന്നേറ്റം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി നിഫ്റ്റി 17.45 പോയിന്റ് ഉയര്‍ന്ന് 5153.60 എന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. വ്യാപാരം തുടങ്ങിയത് മുതല്‍ അവസാനം വരെ വലിയ മുന്നേറ്റമോ നഷ്ടമോ നേരിടാതെയാണ് വിപണികളില്‍ വ്യാപാരം നിര്‍ത്തിയത്.

റിയാലിറ്റി, മെറ്റല്‍, ഓട്ടോ ഓഹരികളാണ് മികച്ച മുന്നേറ്റം നടത്തിയത്. ബി എസ് ഇയിലെ 2957 ഓഹരികളില്‍ 1645 എണ്ണം ഇടിഞ്ഞപ്പോള്‍ 1,210 ഓഹരികള്‍ നേരിയ നേട്ടം കൈവരിച്ചു. ഐ ടി സി, വിപ്രോ, എസ് ബി ഐ, ടാറ്റാ പവര്‍, റിലയന്‍സ്, എച്ച് ഡി എഫ് സി ഓഹരികള്‍ ലാഭത്തോടെ ക്ലോസ് ചെയ്തു. അതേസമയം, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഡിയ സെല്ലുലാര്‍, ജയപ്രകാശ് ഓഹരികള്‍ ഇടിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :