സെന്‍സെക്സില്‍ 189 പോയിന്റ് നഷ്ടം

മുംബൈ| WEBDUNIA|
ആഭ്യന്തര വിപണിയില്‍ ഒരു നഷ്ടത്തിന്റെ ദിനം. തിങ്കളാഴ്ചത്തെ മുന്നേറ്റത്തിന് ശേഷം ചൊവ്വാഴ്ച വിപണികളെല്ലാം നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 198 പോയിന്റ് നഷ്ടത്തോടെ 17,141 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 57 പോയിന്റ് നഷ്ടത്തോടെ 5,136 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. മെറ്റല്‍, റിയാലിറ്റി, ഐ ടി മേഖലകളിലെ ഓഹരികളാണ് പ്രധാനമായും ഇടിഞ്ഞിരിക്കുന്നത്.

ടെലികോം ഓഹരികള്‍ക്കും വന്‍ നഷ്ടമാണ് നേരിട്ടത്. ഐഡിയ സെല്ലുലാര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ അഞ്ചു ശതമാനം ഇടിഞ്ഞപ്പോള്‍ ഭാരതി മൂന്നു ശതമാനം താഴോട്ടുപോയി. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് ഓഹരികളും നഷ്ടത്തോടെ വ്യാപാരം നിര്‍ത്തി. അതേസമയം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച് ഡി എഫ് സി ബാങ്ക്, എന്‍ ടി പി സി നേരിയ മുന്നേറ്റം നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :