സെന്‍സെക്സില്‍ 580 പോയിന്റ് നേട്ടം

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 10 മെയ് 2010 (16:17 IST)
കഴിഞ്ഞ ആഴ്ചയിലെ തകര്‍ച്ചയ്ക്ക് ശേഷം തിങ്കളാഴ്ച ആഭ്യന്തര വിപണികളില്‍ വന്‍ മുന്നേറ്റം പ്രകടമായി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 580 പോയിന്റ് മുന്നേറ്റം നടത്തി 17,349 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. യു എസ്, ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 184 പോയിന്റ് ഉയര്‍ന്ന് 5,202 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ഗ്രീസിനെ സഹായിക്കാനായി ഐ എം എഫ് രംഗത്ത് വന്നതോടെ ആഗോള വിപണികളെല്ലാം മികച്ച മുന്നേറ്റം നടത്തുകയായിരുന്നു.

മെറ്റല്‍, റിയാലിറ്റി, ബാങ്ക് മേഖലകളിലെ ഓഹരികളാണ് മികച്ച നേട്ടം കൈവരിച്ചത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് (5.86%), ജിന്‍ഡല്‍ സ്റ്റീല്‍(5.71%), കൊഡാക് ബാങ്ക്(5.30%), ടാറ്റാ സ്റ്റീല്‍(5.20%), റിലയന്‍സ് ഇന്‍ഫ്രാ(5.09%) ടാറ്റാ മോട്ടോര്‍സ്(6.81%) ഓഹരികളാണ് ഇന്ന് മികച്ച നേട്ടം കൈവരിച്ചത്. അതേസമയം, സിപ്ല, ഹീറോഹോണ്ട ഓഹരികള്‍ നേരിയ ഇടിവ് നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :