ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » സെന്‍സെക്സ് വീണ്ടും നഷ്ടത്തില്‍ (Markets end on a sedate note)
Bookmark and Share Feedback Print
 
PRO
രണ്ടു ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം സെന്‍സെക്സില്‍ വീണ്ടും തിരിച്ചടി. വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 30 പോയിന്‍റ് ഇടിഞ്ഞ് 17554 പോയിന്‍റില്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഒന്‍പത് പോയിന്‍റ് ഇടിഞ്ഞ് 5250ലാണ് ക്ലോസ് ചെയ്തത്. ഓയില്‍, അടിസ്ഥാന ഉത്പന്നങ്ങള്‍, മെറ്റല്‍ ഓഹരികള്‍ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്.

അതേസമയം, പൊതുമേഖലാ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം നേട്ടമുണ്ടാക്കി. ഹിന്‍ഡാല്‍കോ സണ്‍ ഫാര്‍മ, ഒ എന്‍ ജി സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് നഷ്ടം നേരിട്ട ഓഹരികള്‍. അതേസമയം, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഓഹരികള്‍ 4.7 ശതമാനം ഉയര്‍ന്നു. എ സി സി, ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡി‌എഫ്സി ബാങ്ക് ആക്സിസ് ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

മൂന്നാം പാദത്തില്‍ അറ്റാദായം ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എച്ച്‌ഡി‌എഫ്സി ഓഹരിയുടെ മൂല്യം ഉയര്‍ന്നത്. എച്ച്‌ഡി‌എഫ്സി 0.3 ശതമാനം ഉയര്‍ച്ചയുണ്ടാക്കി. 2991 ഓഹരികളില്‍ 1406 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 1514 എണ്ണം നഷ്ടം നേരിട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍