ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » സെന്‍സെക്സ് 213 പോയിന്‍റ് ഇടിഞ്ഞു (Sensex sheds 213pts on profit booking)
Feedback Print Bookmark and Share
 
PRO
ഉയര്‍ച്ചയോടെ വ്യാപാരം ആരംഭിച്ച മുംബൈ ഓഹരി വിപണി പിന്നീട് കുത്തനെ ഇടിഞ്ഞു. 213 പോയിന്‍റ് താഴ്ന്ന് 16785ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 66 പോയിന്‍റ് ഇടിഞ്ഞ് 4989ലാണ് ക്ലോസ് ചെയ്തത്.

ഐ സി ഐ സി ഐ ബാങ്ക് ആണ് ഏറ്റവുമധികം നഷ്ടം (29 പോയിന്‍റ്) നേരിട്ടത്. റിലയന്‍സ് 22 പോയിന്‍റും എസ്ബിഐ 19 പോയിന്‍റും ഇടിഞ്ഞു. 2820 ഓഹരികളില്‍ 1672 എണ്ണം നഷ്ടം നേരിട്ടപ്പോള്‍ 1065 എണ്ണം നേട്ടമുണ്ടാക്കി.

റിയല്‍റ്റി സൂചിക 4.5 ശതമാനവും മെറ്റല്‍, ബാങ്ക് സൂചികകള്‍ 1.5 ശതമാനവും നഷ്ടം നേരിട്ടു. എച്ച്‌ഡി‌എഫ്സി, എസിസി, വിപ്രോ എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍