ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » വിപണിയില്‍ ഉണര്‍വ്വ് (Nifty opens above 4800)
Feedback Print Bookmark and Share
 
PRO
ആഭ്യന്തര ഓഹരിവിപണിയില്‍ ഉണര്‍വ്വ്. സെന്‍സെക്സ് 182.33 പോയിന്‍റും നിഫ്റ്റി 55.5 പോയിന്‍റും ഉയര്‍ന്നാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. റിയാല്‍റ്റി, ലോഹ സൂചികകളാണ് നേട്ടമുണ്ടാക്കിയത്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തുടര്‍ന്ന അസ്ഥിരതയ്ക്ക് ഒടുവില്‍ അവസാന മണിക്കൂറില്‍ വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്യുകയായിരുന്നു. ഈ ആശങ്കയിലാണ് വിപണി ആരംഭിച്ചത്. സെന്‍സെക്സ് 182.33 പോയിന്‍റ് ഉയര്‍ന്ന് 16,246.23 പോയിന്‍റിലെത്തി. നിഫ്റ്റി 4800 പോയിന്‍റുകള്‍ പിന്നിട്ടു എന്നതാണ് മറ്റൊരു ശ്രദ്ധേയ മുന്നേറ്റം. 55 പോയിന്‍റ് ഉയര്‍ന്ന് 4821.05 പോയിന്‍റിലാണ് നിഫ്റ്റി എത്തിയത്.

ബി‌എസ്‌ഇ മിഡ്ക്യാപ് സൂചിക 1.47 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1.35 ശതമാനവും ഉയര്‍ന്നു. തൊഴില്‍ രഹിത നിരക്കിലുണ്ടായ ആശ്വാസത്തെ തുടര്‍ന്ന് യു‌എസ് ഓഹരിവിപണിയിലും മുന്നേറ്റമുണ്ടായി. ഡൌ ജോണ്‍സ് 2.08 ശതമാനവും നാസ്ദാക് 2.42 ശതമാനവും സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേര്‍സ് സൂചിക 1.92 ശതമാനവും ഉയര്‍ന്നാണ് വ്യാപാ‍രം അവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണിയിലും കാര്യമായ തിരിച്ചടികള്‍ ഉണ്ടായിട്ടില്ല. നിക്കി ഒരു ശതമാനവും ഹാങ്സെങ് 1.77 ശതമാനവും മുന്നേറ്റമുണ്ടാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍