ദിവസം മുഴുവന്‍ ചാഞ്ചാടി നിന്ന ശേഷം അവസാന മണിക്കൂറിലെ തിരിച്ചുവരവിലൂടെ ബോംബെ ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സില്‍ 158.08 പോയിന്‍റും നിഫ്റ്റിയില്‍ 58.40 പോയിന്‍റുമാണ് ഉയര്‍ച്ച ഉണ്ടായത്.
സെന്‍സെക്സ് 16,070.21 പോയിന്‍റിലാണ് ക്ലോസ് ചെയ്തത്. 16,092.38 പോയിന്‍റാണ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വ്യാപാരനില. ഒരു ഘട്ടത്തില്‍ വിപണി 15,564.89 പോയിന്‍റിലെത്തിയിരുന്നു. 4769.20 പോയിന്‍റാണ് നിഫ്റ്റിയിലെ ക്ലോസിംഗ് നില. നിഫ്റ്റി ഒരു ഘട്ടത്തില്‍ 4610.0 പോയിന്‍റിലെത്തിയിരുന്നു. 4733 പോയിന്‍റാണ് നിഫ്റ്റിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വ്യാപാര നില.
രാവിലെ വ്യാപാരം ആരംഭിച്ച ഉടന്‍ നിഫ്റ്റ് 4700 പോയിന്‍റില്‍ താഴെയെത്തിയിരുന്നു. 4673.25 ആയിരുന്നു തുടക്കത്തിലെ വ്യാപാരനില.
മധ്യനിര ഓഹരി സൂചികയായ മിഡ്ക്യാപ് സൂചികയില്‍ 2.13 ശതമാനവും ചെറുകിട ഓഹരികളുടെ സ്മോള്‍ ക്യാപ് സൂചികയില്‍ 1.98 ശതമാനവും മുന്നേറ്റമുണ്ടായി. ലോഹ, റിയാല്‍റ്റി, ഊര്‍ജ്ജമേഖലകളാണ് വിപണിയുടെ തിരിച്ചുവരവിന് കളമൊരുക്കിയത്. ലോഹ ഓഹരികള്‍ 3.16 ശതമാനവും, റിയാല്‍റ്റി സൂചിക 2.90 ശതമാനവും ഊര്‍ജ്ജസൂചിക 2.60 ശതമാനവും ഉയര്‍ന്നു.