ഓഹരിവിപണിയില്‍ വീണ്ടും തളര്‍ച്ച. ആദ്യ മണിക്കൂറുകളില്‍ സെന്‍സെക്സില്‍ 118.08 പോയിന്‍റാണ് ഇടിഞ്ഞത്. നിഫ്റ്റിക്കും മുന്നേറ്റമുണ്ടാക്കാനായില്ല. ഐടി വാഹനമേഖലാ ഓഹരികളാണ് പ്രധാനമായും പിന്നോട്ടുപോയത്.
തുടര്‍ച്ചയായ ആറു ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം ഇന്നലെ നേട്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. സെന്‍സെക്സില്‍ 507 പോയിന്‍റും നിഫ്റ്റിയില്‍ 147 പോയിന്‍റും ഉയര്‍ന്നായിരുന്നു ഇന്നലെ ക്ലോസിംഗ്. ഈ ഉണര്‍വ്വിലാണ് വിപണി ഇന്ന് ആരംഭിച്ചത്. എന്നാല്‍ ഈ നേട്ടം നിലനിര്‍ത്താനായില്ല.
പത്ത് മണിയോടുകൂടി സെന്‍സെക്സ് 118.08 പോയിന്‍റ് താഴ്ന്ന് 15,794. 05 പോയിന്‍റിലെത്തി. നിഫ്റ്റിയില്‍ 37.55 പോയിന്‍റ് ഇടിഞ്ഞ് 4673.25 പോയിന്‍റിലെത്തി. മധ്യനിര സൂചികയും ചെറുകിട ഓഹരി സൂചികയും നേരിയ മുന്നേറ്റമുണ്ടാക്കി. മധ്യനിര ഓഹരികളുടെ സൂചികയായ മിഡ് ക്യാപ് .04 ശതമാനം മുന്നേറി. ചെറുകിട സൂചിക .11 ശതമാനവും മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
ആഗോള സാമ്പത്തിക രംഗത്തെ ആശങ്കയില്‍ ഏഷ്യന്‍ വിപണികളെല്ലാം സമ്മര്‍ദ്ദത്തിലായിരുന്നു. ജപ്പാനിലെ നിക്കിയില്‍ 225 പോയിന്‍റാണ് ഇടിവുണ്ടായിരിക്കുന്നത്.