ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » വിപണിയില്‍ ഉയര്‍ച്ചയോടെ ക്ലോസിംഗ് (Markets do a volte-face)
Feedback Print Bookmark and Share
 
തുടര്‍ച്ചയായ ആറു ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ന് ആഭ്യന്തര വിപണികളെല്ലാം നേട്ടത്തോടെ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 507 പോയിന്‍റ് മുന്നേറ്റത്തോടെ 15,912 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. റിയാലിറ്റി, മെറ്റല്‍, ഐടി ഓഹരികളാണ് ഇന്ന് മുന്നേറ്റം നടത്തിയത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 147 പോയിന്‍റ് ഉയര്‍ന്ന് 4711 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. റിലയന്‍സ് ഓഹരികള്‍ മാത്രം 113 പോയിന്‍റ് മുന്നേറ്റമാണ് നടത്തിയത്. ഇന്‍ഫോസിസ് 64, ഐ സി ഐ സി ഐ 60 പോയിന്‍റ് മുന്നേറ്റം നടത്തി.

ജയപ്രകാശ്, ഹിന്‍ഡാല്‍കോ, ഡി എല്‍ എഫ്, സ്റ്റെര്‍ലൈറ്റ്, ടാറ്റാ സ്റ്റീല്‍ എന്നീ കമ്പനികളുടെ ഓഹരികളും മികച്ച മുന്നേറ്റമാണ് നടത്തിയത്. അതേസമയം, സണ്‍ ഫാര്‍മ, ഗ്രാസിം, ടാറ്റാ പവര്‍ എന്നീ ഓഹരികള്‍ ഇടിഞ്ഞു. മൊത്തം 2778 ഓഹരികളില്‍ 1770 എണ്ണം മുന്നേറ്റം നടത്തിയപ്പോള്‍ 950 ഓഹരികള്‍ ഇടിഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍