ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » വിപണിയില്‍ വീണ്ടും ഉണര്‍വ് (Markets open strong)
Feedback Print Bookmark and Share
 
ആഭ്യന്തര ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ്. തുടര്‍ച്ചയായ ആറു ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷമാണ് വിപണിയില്‍ ഇന്ന് നേരിയ മുന്നേറ്റം പ്രകടമായിരിക്കുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 197 പോയിന്‍റ് ഉയര്‍ന്ന് 15,602 എന്ന നിലയിലെത്തി. ഏഷ്യന്‍, യു എസ് വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 58 പോയിന്‍റ് ഉയര്‍ന്ന് 4622 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സില്‍ ഹിന്‍ഡാല്‍കോ ഓഹരികള്‍ നാലു ശതമാനം മുന്നേറ്റം നടത്തിയപ്പോള്‍ ജയപ്രകാശ്, ഇന്‍ഫോസിസ് ഓഹരികള്‍ രണ്ട് ശതമാനം മുന്നേറ്റം നടത്തി.

റിലയന്‍സ്, ഐ സി ഐ സി ഐ ബാങ്ക്, ഡി എല്‍ എഫ്, സ്റ്റെര്‍ലൈറ്റ്, ടി സി എസ് എന്നീ കമ്പനികളുടെ ഓഹരികളും തുടക്ക വ്യാപാരത്തില്‍ മുന്നേറ്റത്തിലാണ്. അതേസമയം, ടാറ്റാ പവര്‍, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക് ഓഹരികള്‍ ഒരു ശതമാനം നഷ്ടത്തിലാണ്. മൊത്തം 1,215 ഓഹരികളില്‍ 964 എണ്ണം മുന്നേറ്റം നടത്തിയപ്പോള്‍ 229 എണ്ണം നഷ്ടത്തിലായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍