ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » സെന്‍സെക്സ് ഇടിവ് തുടരുന്നു (Sensex starts in red; Hindalco, RCom drag)
Feedback Print Bookmark and Share
 
ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവ് ഈ ആഴ്ചയും തുടരുകയാണ്. കഴിഞ്ഞ ആഴ്ചയിലെ അഞ്ചു ദിവസവും വിപണിയില്‍ ഇടിവായിരുന്നു. ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ സെന്‍സെക്സും നിഫ്റ്റിയും താഴോട്ട് പോയി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് തുടക്ക വ്യാപാരത്തില്‍ 57 പോയിന്‍റ് ഇടിഞ്ഞ് 15,839 എന്ന നിലയിലെത്തി.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 25 പോയിന്‍റ് ഇടിഞ്ഞ് 4,687 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഹിന്‍ഡാല്‍കോ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഓഹരികള്‍ ഏഴു ശതമാനം ഇടിഞ്ഞപ്പോള്‍ ഭാരതി എയര്‍ടെല്‍, ഡി എല്‍ എഫ് മൂന്നു ശതമാനം താഴോട്ട് പോയി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഐസി ഐസി ഐ ബാങ്ക്, എസ് ബി ഐ, ടാറ്റാ പവര്‍, വിപ്രോ എന്നീ ഓഹരികളും ഇടിഞ്ഞിരിക്കയാണ്.

അതേസമയം, ടാറ്റാമോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ഗ്രാസിം, സണ്‍ ഫാര്‍മ ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി. കഴിഞ്ഞ ദിവസം ഏഷ്യന്‍ ഓഹരി വിപണികളിലെ ഇടിവാണ് ആഭ്യന്തര ഓഹരി വിപണിയിലും പ്രകടമായിരിക്കുന്നത്.

എന്നാല്‍, ഇന്ന് അമേരിക്കന്‍ വിപണിയില്‍ നേരിയ മുന്നേറ്റം പ്രകടമായി. വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഡൗ ജോണ്‍സ് 76.71 പോയിന്‍റ് ഉയര്‍ന്ന് 9789.44ലും നസ്ദാഖ് 4.09 പോയിന്‍റ് ഉയര്‍ന്ന് 2049.20ലുമെത്തി. യൂറോപ്യന്‍ ഓഹരി വിപണിയും നേരിയ മുന്നേറ്റത്തിലാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍