ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » വിപണിയില്‍ നാലാം ദിനവും നഷ്ടത്തോടെ ക്ലോസിംഗ് (Sensex ends over 200 points lower; realty, metals drag)
Feedback Print Bookmark and Share
 
ആഭ്യന്തര ഓഹരി വിപണികളില്‍ തുടര്‍ച്ചയായ നാലാം ദിനവും നഷ്ടത്തോടെ ക്ലോസിംഗ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 230 പോയിന്‍റ് ഇടിഞ്ഞ് 16052 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയ ഉടനെ ബി എസ് ഇ പതിനാറായിരത്തിന് താഴെക്ക് ഇടിഞ്ഞിരുന്നു. റിയാലിറ്റി, മെറ്റല്‍, ഊര്‍ജ്ജം ഓഹരികളാണ് ഇടിഞ്ഞത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 76 പോയിന്‍റ് ഇടിഞ്ഞ് 4749 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ 3.62 ശതമാനം ഇടിഞ്ഞപ്പോള്‍ ഒ എന്‍ ജി സി, സണ്‍ ഫാര്‍മ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച് ഡി എഫ് സി എന്നീ ഓഹരികളും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

ഡി എല്‍ എഫ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ജയപ്രകാശ്, ഐ സി ഐ സി ഐ ബാങ്ക്, ബി എച്ച് ഇ എല്‍ എന്നീ ഓഹരികളും നഷ്ടത്തോടെ വിപണി ക്ലോസ് ചെയ്തു. ബി എസ് ഇ യിലെ 1860 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ കേവലം 818 എണ്ണമാണ് നേരിയ മുന്നേറ്റം നടത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍