ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » സെന്‍സെക്സ് 16,000ത്തിന് താഴെ (Sensex falls below 16k, recovers)
Feedback Print Bookmark and Share
 
തുടര്‍ച്ചയായ നാലാം ദിവസവും ആഭ്യന്തര ഓഹരി വിപണികളിലെ ഇടിവ് തുടരുകയാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 92 പോയിന്‍റ് നഷ്ടത്തോടെ 16,191 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് സൂചിക 289 പോയിന്‍റ് ഇടിഞ്ഞ് 15,994 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

സെന്‍സെക്സിലെ നഷ്ടത്തിന് സമാനമായ ഇടിവ്‌ ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി തുടക്ക വ്യാപാരത്തില്‍ തന്നെ 57 പോയിന്‍റ് ഇടിഞ്ഞ് 4,769 എന്ന നിലയിലെത്തി. സ്റ്റെര്‍ലൈറ്റ് ഓഹരികള്‍ 3.3 ശതമാനം ഇടിഞ്ഞപ്പോള്‍ ഡി എല്‍ എഫ് മൂന്ന് ശതമാനം നഷ്ടത്തിലായി.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടാറ്റാ മോട്ടോര്‍സ്, ഐ സി ഐ സി ഐ ബാങ്ക്, ജയപ്രകാശ്, ടാറ്റാ സ്റ്റീല്‍, മാരുതി സുസുകി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എസ് ബി ഐ, ഹീറോ ഹോണ്ട എന്നീ കമ്പനികളുടെ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

യു എസ് ഓഹരി വിപണികളിലെല്ലാം കനത്ത നഷ്ടത്തോടെയാണ് ബുധനാഴ്ച വിപണി അടച്ചത്. ഭവന വില്‍പ്പനയിലുണ്ടായ കനത്ത ഇടിവാണ് വിപണിക്ക് തിരിച്ചടിയായത്. ഡൗ ജോണ്‍സ് സൂചിക 119.48 പോയിന്‍റ് ഇടിഞ്ഞ് 9,762.69 ലെത്തി. നാസ്ദാക്ക് സൂചികയില്‍ 56.48 പോയിന്റും നഷ്ടമുണ്ടായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍