തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. മുംബൈ ഓഹരി സൂചികയയ സെന്‍സെക്സ് 59 പോയിന്‍റ് നഷ്ടത്തോടെ 16,294 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. രാവിലെ തുടങ്ങിയ ഇടിവ് വിപണി അടയ്ക്കുന്നത് വരെ തുടരുകയായിരുന്നു.
സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 30 പോയിന്‍റ് താഴ്ന്ന് 4,830 എന്ന നിലയിലാണ് വിപണി അടച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടത്തിലായത് മാരുതി ഓഹരികളാണ്. മാരുതി ഓഹരികള്‍ 5 ശതമാനം ഇടിഞ്ഞു. ടാറ്റാ സ്റ്റീല്‍ നാലു ശതമാനം ഇടിഞ്ഞപ്പോള്‍ ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഹിന്‍ഡാല്‍കോ എന്നീ ഓഹരികളും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
അതേസമയം, ഭാരതി എയര്‍ടെല്‍, വിപ്രോ ഓഹരികള്‍ മൂന്നു ശതമാനം മുന്നേറ്റം നടത്തിയപ്പോള്‍ ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ഓഹരികള്‍ രണ്ട് ശതമാനം ഇടിഞ്ഞു.