ആഭ്യന്തര വിപണിയിലെ ചൊവ്വാഴ്ചത്തെ വന്‍ തകര്‍ച്ചയ്ക്ക് ശേഷം ബുധാനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ ഇടിവ് നേരിട്ടു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് തുടക്ക വ്യാപാരത്തില്‍ തന്നെ 123 പോയിന്‍റ് ഇടിഞ്ഞ് 16,699 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ തകര്‍ച്ചയാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.
സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 34 പോയിന്‍റ് നഷ്ടത്തോടെ 4,812 ലാണ് വ്യാപാരം നടക്കുന്നത്. ബി എസ് ഇയിലെ ഐ സി ഐ സി ഐ ബാങ്ക് ഓഹരികള്‍ നാലു ശതമാനം ഇടിഞ്ഞപ്പോള്‍ ടാറ്റാ സ്റ്റീല്‍, സ്റ്റെര്‍ലൈറ്റ് ഓഹരികള്‍ മൂന്നു ശതമാനം ഇടിഞ്ഞു. എസ് ബി ഐ, ഡി എല്‍ എഫ്, ഹീറോ ഹോണ്ട, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, മാരുതി, സണ്‍ ഫാര്‍മ എന്നീ ഓഹരികളും ഇടിഞ്ഞിരിക്കയാണ്.
അതേസമയം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എ സി സി, ടാറ്റാ മോട്ടോര്‍സ്, ഭാരതി എയര്‍ ടെല്‍ എന്നീ ഓഹരികള്‍ ഒരു ശതമാനം മുന്നേറ്റം നടത്തി.