ആഭ്യന്തര വിപണികള്‍ കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച വിപണി അടയ്ക്കുമ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 410 പോയിന്‍റ് ഇടിഞ്ഞ് 16,331 എന്ന നിലയിലെത്തി. രാവിലെ മുതല്‍ തുടങ്ങിയ ഇടിവ് വിപണി അടയ്ക്കുന്നത് വരെ തുടര്‍ന്നു.
സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 130 പോയിന്‍റ് ഇടിഞ്ഞ് 4,841 എന്ന നിലയിലെത്തി. യു എസ്, ഏഷ്യന്‍ വിപണികളിലെ ഇടിവിനെ തുടര്‍ന്നാണ് ആഭ്യന്തര ഓഹരി വിപണിയിലും ഇടിവുണ്ടായത്.
ഡി എല്‍ എഫ് ഓഹരികള്‍ 5.3 ശതമാനം ഇടിഞ്ഞപ്പോള്‍ മെറ്റല്‍ ഓഹരികളായ ഹിന്‍ഡാല്‍കോ, സ്റ്റെര്‍ലൈറ്റ് എന്നീ കമ്പനികളുടെ ഓഹരികള്‍ 4.5 ശതമാനം ഇടിഞ്ഞു. ടാറ്റാ സ്റ്റീല്‍, ഐ സി ഐ സി ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റാ പവര്‍, എസ് ബി ഐ എന്നീ ഓഹരികളും നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്.
അതേസമയം, ടാറ്റാമോട്ടോര്‍സ് 3.6 ശതമാനം മുന്നേറ്റം നടത്തി. വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികളും നേരിയ മുന്നേറ്റം നടത്തി. ഇന്ന് 2,690 ഓഹരികളില്‍ 2,201 എണ്ണവും നഷ്ടം നേരിട്ടപ്പോള്‍ കേവലം 419 ഓഹരികളാണ് നേരിയ മുന്നേറ്റം നടത്തിയത്.