ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » സെന്‍സെക്സ് നഷ്ടത്തോടെ ക്ലോസ് ചെയ്തു (Sensex ends down 70 pts)
Feedback Print Bookmark and Share
 
ആഭ്യന്തര ഓഹരി വിപണിയിലെ നഷ്ടം തുടരുകയാണ്. തിങ്കളാഴ്ച വിപണി അടയ്ക്കുമ്പോള്‍ ആഭ്യന്തര ഓഹരി വിപണികളെല്ലാം നഷ്ടത്തിലാണ്. മുംബൈ ഓഹരി വിപണിയായ സെന്‍സെക്സ് 70 പോയിന്‍റ് നഷ്ടത്തോടെ 16,740.5 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ നേരിയ മുന്നേറ്റം നടത്തിയ ബി എസ് ഇ പിന്നീട് താഴോട്ടു പോകുകയായിരുന്നു.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 33 പോയിന്‍റ് നഷ്ടത്തോടെ 4965 എന്ന നിലയിലാണ് വിപണി അടച്ചത്. റിയാലിറ്റി, മിഡ്കാപ്, ബാങ്ക്, മെറ്റല്‍, ഊര്‍ജ്ജം, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ ഓഹരികളെല്ലാം ഇടിഞ്ഞു. അതേസമയം, സാങ്കേതികം, ഫാര്‍മ, എഫ് എം സി ജി ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി.

ഡി എല്‍ എഫ് ഓഹരികള്‍ നാലു ശതമാനം ഇടിഞ്ഞപ്പോള്‍ ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ രണ്ട് ശതമാനം നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ടാറ്റാ മോട്ടോര്‍സ്, ടാറ്റ് സ്റ്റീല്‍, എച്ച് ഡി എഫ് സി, എന്‍ ടി പി സി, എല്‍ ആന്‍ഡ് ടി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐ ടി സി, എന്നീ ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍