സെന്‍സെക്സില്‍ നേരിയ മുന്നേറ്റം

മുംബൈ, തിങ്കള്‍, 26 ഒക്ടോബര്‍ 2009( 10:31 IST )
ആഴ്ചയിലെ ആദ്യദിന തുടക്ക വ്യാപാരത്തില്‍ ആഭ്യന്തര ഓഹരി വിപണികളില്‍ നേരിയ മുന്നേറ്റം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 36 പോയിന്‍റ് ഉയര്‍ന്ന് 16,846 എന്ന നിലയിലെത്തി. സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 10 പോയിന്‍റ് ഉയര്‍ന്ന് 5,007 എന്ന നിലയിലെത്തി. പിന്നീട് അല്പം ഇടിഞ്ഞ് സൂചിക 4,997 ലെത്തി.
ഫാര്‍മസി, ടെക്നോളജി ഓഹരികള്‍ മുന്നേറ്റം നടത്തിയപ്പോള്‍ മൂലധന ഉല്‍പ്പന്നങ്ങള്‍, റിയാലിറ്റി, ബാങ്കിംഗ് എന്നീ ഓഹരികള്‍ ആലസ്യത്തിലാണ്. ടാറ്റാ സ്റ്റീല്‍, എച്ച് യു എല്‍, ബി പി സി എല്‍, ഐ ടി സി, സണ്‍ ഫാര്‍മ, എസ് ബി ഐ, എച്ച് ഡി എഫ് സി, ടാറ്റാ മോട്ടോര്‍സ്, മാരുതി സുസുകി എന്നീ ഓഹരികള്‍ തുടക്ക വ്യാപാരത്തില്‍ 1.5 ശതമാനത്തിന്‍റെ മുന്നേറ്റം നടത്തി.
അതേസമയം, ജയപ്രകാശ്, ഐഡിയ സെല്ലുലാര്‍, എല്‍ ആന്‍ഡ് ടി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, സെയില്‍, ഹീറോ ഹോണ്ട, എന്‍ ടി പി സി, ഡി എല്‍ എഫ് എന്നീ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു. ഏഷ്യന്‍ ഓഹരി വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റത്തിലേക്ക് നയിച്ചത്. കോസ്പി വിപണി ഒരു ശതമാനം മുന്നേറ്റം നടത്തിയപ്പോള്‍ നിക്കി, തായ്‌വാന്‍ വെയിറ്റന്‍ഡ് വിപണികളും മികച്ച നേട്ടം കൈവരിച്ചു.