തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരി വിപണികള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വ്യാഴാഴ്ച ആരംഭവിപണിയില്‍ 30 പോയിന്‍റ് തകര്‍ച്ചയോടെ വ്യാപാരം ആരംഭിച്ച ബി എസ് ഇ 219.43 നഷ്ടത്തില്‍ 16789.74 പോയന്‍റിലാണ് ക്ലോസ് ചെയ്തത്. സമാനമായ തകര്‍ച്ച ദൃശ്യമാക്കിയ നിഫ്റ്റി 75 പോയന്‍റ് തകര്‍ച്ചയില്‍ 4988.60 പോയന്‍റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അവസാന മൂന്നു സെഷനുകളില്‍ മാത്രം ബി എസ് ഇക്ക് 576 പോയന്‍റിന്‍റെ നഷ്ടമാണ് സംഭവിച്ചത്. തുടര്‍ച്ചയായ എഴ് വ്യാപാര സെഷനുകളില്‍ 5000 മുകളില്‍ നിലനിന്ന ശേഷമാണ് നിഫ്റ്റി താഴേക്ക് പോയത്. ഐ സി ഐ സി ഐ ബാങ്ക്, റിലയന്‍സ്, എല്‍ ആന്‍ഡ് ടി ഓഹരികളാണ് ഇന്നത്തെ തകര്‍ച്ചയില്‍ പ്രധാനപങ്ക് വഹിച്ചത്. എല്‍ ആന്‍ഡ് ടി (4%), ജയ്‌പ്രകാശ് അസോസിയേറ്റ്സ് (7%), ഡി എല്‍ എഫ്, ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഗ്രാസിം, എസ് ബി ഐ, ഹിന്‍ഡാല്‍കൊ, ടാറ്റാ സ്റ്റീല്‍ (1%) തകര്‍ച്ച രേഖപ്പെടുത്തി.
അതേ സമയം ഇന്‍ഫോസിസ് (2%), ഐ ടി സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (1.5%), ഭാര്‍തി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (1%) നേട്ടമുണ്ടാക്കി. 16,978 എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസം മുംബൈ ഓഹരി വിപണി 214 പോയിന്‍റ് ഇടിഞ്ഞ് 17009 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്