ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » സെന്‍സെക്സ് ഉയര്‍ച്ചയോടെ തുടങ്ങി (Markets surge in early trades on global cues)
 
ചൊവ്വാഴ്ച ആരംഭ വിപണിയില്‍ സെന്‍സെക്സില്‍ മുന്നേറ്റം. 136 പോയിന്‍റ് ഉയര്‍ന്ന് 16829ലാണ് സെന്‍സെക്സ് വ്യാപാരം തുടങ്ങിയത്. വ്യാപാരം തുടങ്ങിയ ഉടന്‍ സെന്‍സെക്സ് 203 പോയിന്‍റ് വരെ ഉയര്‍ന്ന് 16896ല്‍ എത്തിയിരുന്നു. 173 പോയിന്‍റ് ഉയര്‍ന്ന് 16866ലാണ് സെന്‍സെക്സില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

ദേശീയ ഓഹരി സൂചികയായ എന്‍ എസ് ഇ നിഫ്റ്റി 48 പോയിന്‍റ് ഉയര്‍ന്ന് 5007ലെത്തി.

സണ്‍ ഫാര്‍മ 4% ശതമാനവും ഭാര്‍തി എയര്‍ടെല്‍ 2.5 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി. ഐ സി ഐ സി ഐ രണ്ട് ശതമാനം നേട്ടമുണ്ടാക്കി. ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ടി സി എസ്, വിപ്രോ, റിലയന്‍സ് എന്നിവ ഒരു ശതമാനം ഉയര്‍ന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍