ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » നാലാം ദിവസവും വിപണി നഷ്ടത്തില്‍ (Sensex slips for fourth day)
 
ആഴ്ചയിലെ തുടര്‍ച്ചയായ നാലാം ദിവസവും ആഭ്യന്തര ഓഹരി വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ മൂന്ന് സെഷനുകളിലായി 455 പോയന്‍റ് (2.5%) നഷ്ടം നേരിട്ട മുംബൈ ഓഹരി സൂചിക ഇന്ന് 69 പോയന്‍റിന്‍റെ കൂടി കുറവില്‍ 15,398 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 14 പോയന്‍റ് നഷ്ടത്തില്‍ 4,593 എന്ന നിലയിലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്.

ബി‌എസ്‌ഇയില്‍ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, റിലയന്‍സ് എന്നിവയ്ക്ക് 2.5 ശതമാനം വീതം നഷ്ടം നേരിട്ടു. ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, ഒ‌എന്‍‌ജിസി, ഭാരതി എയര്‍ടെല്‍, എന്‍‌ടി‌പിസി, എല്‍ ആന്‍റ് ടി എന്നിവയ്ക്ക് 1.5 ശതമാനം വീതം നഷ്ടം നേരിട്ടു. സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കൊ, ഐടിസി, ഹീറോ ഹോണ്ട, എച്ച് ഡി എഫ് സി, ഐസിഐസിഐ ബാങ്ക്, വിപ്രോ എന്നിവയ്ക്കും ഇന്നത്തെ വ്യാപാരത്തില്‍ തിരിച്ചടിയേറ്റു.

അതേസമയം റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് 5.5 ശതമാനത്തോളം നേട്ടമുണ്ടാക്കാനായി. ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍ എന്നിവയ്ക്ക് ഒരു ശതമാനം വീതം വില ഉയര്‍ന്നു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍