ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » സെന്‍സെക്സ്, നിഫ്റ്റി മുന്നോട്ട് (Sensex up 70pts in early trades)
 
ആഭ്യന്തര ഓഹരി വിപണികളിലെ നേരിയ മുന്നേറ്റം വെള്ളിയാഴ്ചയും തുടരുകയാണ്. വെള്ളിയാഴ്ച ആരംഭവ്യാപാരത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 70 പോയിന്‍റ് മുന്നേറ്റം നടത്തി. 15,770 പോയിന്‍റില്‍ വ്യാപാരം തുടങ്ങിയ ബി എസ് ഇ ഇപ്പോള്‍ 67 പോയിന്‍റ് നേട്ടവുമായി 15,845 എന്ന നിലയിലാണ്. വ്യാഴാഴ്ച വിപണി അടയ്ക്കുമ്പോള്‍ സെന്‍സെക്സ് പതിനൊന്ന് പോയിന്‍റ് നേട്ടത്തോടെ 15,781 എന്ന നിലയിലായിരുന്നു.

സെന്‍സെക്സിലെ നേട്ടത്തിന് സമാനമായ നേരിയ മുന്നേറ്റം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 21 പോയിന്‍റ് നേട്ടത്തോടെ 4,709 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്‍ എസ് ഇ കഴിഞ്ഞ ദിവസം 7.35 പോയിന്‍റ് മുന്നേറ്റത്തോടെ 4,688 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഭാരതി എയര്‍ടെല്‍, ഡി എല്‍ എഫ്, ഹീറോ ഹോണ്ട, എന്നീ കമ്പനികളുടെ ഓഹരികള്‍ ആരംഭവ്യാപാരത്തില്‍ 1.5 ശതമാനത്തിന്‍റെ മുന്നേറ്റം നടത്തി. എസ് ബി ഐ, മാരുതി സുസുകി, ഐ സി ഐ സി ഐ ബാങ്ക്, എല്‍ ആന്‍ഡ് ടി എന്നീ കമ്പനികളുടെ ഓഹരികളും ലാഭത്തിലാണ്. അതേസമയം ടാറ്റാ സ്റ്റീലില്‍ ഓഹരികള്‍ താഴോട്ട് പോയി. ഏഷ്യന്‍, യു എസ് വിപണികളിലെല്ലാം ഇന്ന് മുന്നേമാണ് പ്രകടമായത്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍