പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > സെന്‍സെക്സില്‍ 160 പോയിന്‍റ് ഉയര്‍ച്ച
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെന്‍സെക്സില്‍ 160 പോയിന്‍റ് ഉയര്‍ച്ച
വ്യാഴാഴ്ചത്തെ വന്‍ തകര്‍ച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ തന്നെ സെന്‍സെക്സില്‍ വന്‍ മുന്നേറ്റം. 56 പോയിന്‍റ് നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് പിന്നീട് 160 പോയിന്‍റോളം ഉയര്‍ന്ന് 14,456 എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസം സെന്‍സെക്സ് 257 പോയിന്‍റ് ഇടിഞ്ഞ് 14,265 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം 435 പോയിന്‍റിന്‍റെ ഇടിവാണ് സൂചികയില്‍ അനുഭവപ്പെട്ടത്.

അതേസമയം, സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. എന്‍ എസ് ഇയില്‍ തുടക്ക വ്യാപാരത്തില്‍ തന്നെ 59.85 പോയിന്‍റ് നേട്ടം കൈവരിച്ച് 4,311 എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസം വിപണി അടയ്ക്കുമ്പോള്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 105 പോയന്‍റ് ഇടിഞ്ഞ് 4,251 എന്ന നിലയിലായിരുന്നു.

ടാറ്റാ മോട്ടോര്‍സും റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചറുമാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്. ടാറ്റാ മോട്ടോര്‍സ് നാലു ശതമാനം ലാഭം നേടിയപ്പോള്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 4.5 ശതമാനം മുന്നേറ്റം നടത്തി. ടാറ്റാസ്റ്റീല്‍, സ്റ്റര്‍ലൈറ്റ്, ഡി എല്‍ എഫ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എച്ച് ഡി എഫ് സി ബാങ്ക്, ജയപ്രകാശ്, സണ്‍ ഫാര്‍മ, എസ് ബി ഐ എന്നീ കമ്പനികളുടെ ഓഹരികളും മികച്ച മുന്നേറ്റം നടത്തി. എന്നാല്‍, ഒ എന്‍ ജി സി, എന്‍ ടി പി സി എന്നീ കമ്പനികളുടെ ഓഹരികള്‍ക്ക് നേരിയ നഷ്ടം നേരിട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ക്രൂഡ് ഓയില്‍ വില
പ്രകൃതിവാതകം വില
കാപ്പി വില
സെന്‍സെക്സ് വീണ്ടും കുത്തനെയിടിഞ്ഞു
സ്വര്‍ണ്ണം വെള്ളി പ്ലാറ്റിനം വില
റബ്ബര്‍ വില