ആഗോള വിപണിയില്‍ നില നില്‍ക്കുന്ന ആശങ്ക ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നു. ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ കേന്ദ്ര ബാങ്കുകളുടെ നയത്തില്‍ ഉറ്റു നോക്കിയാണ് മുന്നോട്ടുള്ള ചുവട് വയ്ക്കുന്നത്.
ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ പ്രധാന സൂചികയായ സെന്‍സെക്സ് തിങ്കളാഴ്ച 102 പോയന്‍റ് നഷ്ടത്തോടെ 8,600 ല്‍ ആണ് വ്യാപാരം തുടങ്ങിയത്. വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്ക് ഉള്ളില്‍ സൂചിക 8,475 എന്ന നിലയിലേക്ക് പോയെങ്കിലും ഉടന്‍തന്നെ 8,739 എന്ന നിലയിലേക്ക് തിരിച്ചു കയറി.
10: 05 ആയപ്പോഴേക്കും സെന്‍സെക്സ് സൂചിക 61 പോയന്‍റ് നഷ്ടത്തില്‍ 8,640 എന്ന നിലയിലേക്ക് താണിരുന്നു. ദേശീയ സൂചികയായ നിഫ്റ്റി 25 പോയന്‍റ് നഷ്ടത്തില്‍ 2559 എന്ന നിലയിലാണ്.
ടാറ്റ മോട്ടോഴ്സ് (6.7% ), ഡിഎല്‍എഫ് (4.4%), ഹിന്‍ഡാല്‍കോ( 3.8% ) തുടങ്ങിയവര്‍ നേട്ടമുണ്ടാക്കുന്നു. ഗ്രാസിം (7%), ടാറ്റ പവര്‍ ( 4.5% ) എന്നിവര്‍ നഷ്ടം നേരിടുന്നു. |