പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > സെന്‍സെക്സ് 135 പോയിന്‍റ് ലാഭം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെന്‍സെക്സ് 135 പോയിന്‍റ് ലാഭം

WDWD
ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ മുതല്‍ മുന്നേറ്റം കുറിച്ച സൂചികകള്‍ പിന്നീട് ചാഞ്ചാടി നിന്നു. വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 135 പോയിന്‍റ് ലാഭത്തിലായി.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 134.50 പോയിന്‍റ്‍ അഥവാ 0.92 ശതമാനം വര്‍ദ്ധനയോടെ 14,678.23 എന്ന നിലയില്‍ ലാഭത്തിലായി.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 1.09 ശതമാനം വര്‍ദ്ധിച്ച് 4415.75 എന്ന നിലയിലെത്തി. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളിലെ നഷ്ടത്തിനു ശേഷമാണ് സൂചികകള്‍ ലാഭം കൈവരിച്ചത്.

ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ നേട്ടമാണ് ആഭ്യന്തര ഓഹരി വിപണിയിലും ദൃശ്യമായതെന്ന് ഓഹരി വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ നിര ഓഹരികള്‍ മിക്കതും മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്.

ബുധനാഴ്ച മുംബൈ ഓഹരി വിപണിയില്‍ 2,718 സ്ഥാപനങ്ങളുടെ ഓഹരികള്‍ വ്യാപാരത്തിനെത്തിയതില്‍ 1,666 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 969 എണ്ണം നഷ്ടത്തിലും 83 എണ്ണം സ്ഥിരത കൈവരിക്കുകയും ചെയ്തു.

ബുധനാഴ്ച വിപണിയില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഓഹരി വില 3.8 ശതമാനം ലാഭത്തില്‍ 415 രൂപയായപ്പോള്‍ ഭാരതി എയര്‍ടെല്‍ 3 ശതമാനം വര്‍ദ്ധിച്ച് 815 രൂപയായി ഉയര്‍ന്നു. ഇതിനൊപ്പം ഭെല്‍, ഗ്രാസിം എന്നിവയുടെ ഓഹരി വില 3.5 ശതമാനം വര്‍ധനയോടെ യഥാക്രമം 1,735, 2,028 എന്നീ നിലകളിലേക്കുയര്‍ന്നു.

റാന്‍ബാക്സി 2.7 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് 2.5 ശതമാനം നേട്ടമുണ്ടാക്കി. ഡി.എല്‍.എഫ് ഓഹരി വില 2 ശതമാനവും റിലയന്‍സ് ഇന്‍ഫ്രാ, എല്‍ ആന്‍റ് ടി, എന്‍.റ്റി.പി.സി എന്നിവ 1.5 ശതമാനവും വര്‍ദ്ധന കൈവരിച്ചു.

ഒ.എന്‍.ജി.സി ഓഹരി വില 2.5 ശതമാനവും മഹീന്ദ്ര ഓഹരി വില 2 ശതമാനവും നഷ്ടത്തിലായി.
കൂടുതല്‍
വിപണിയില്‍ മുന്നേറ്റം
സെന്‍സെക്സ് 102 പോയിന്‍റ് നഷ്ടത്തില്‍
വിപണിയില്‍ കനത്ത തിരിച്ചടി
വിപണി നഷ്ടത്തില്‍
വിപണിയില്‍ തിരിച്ചടി
സെന്‍സെക്സ് 369 പോയിന്‍റ് നഷ്ടത്തില്‍