പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > വിപണിയില്‍ മുന്നേറ്റം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിപണിയില്‍ മുന്നേറ്റം

WDWD
ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ സൂചികകള്‍ മുന്നേറ്റം കൈവരിച്ചു. സെന്‍സെക്സ് ബുധനാഴ്ച രാവിലെ 143 പോയിന്‍റ് വര്‍ദ്ധനയാണ് കൈവരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് 102 പോയിന്‍റ് നഷ്ടത്തിലായിരുന്ന സെന്‍സെക്സ് ബുധനാഴ്ച രാവിലെ വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം 143.31 പോയിന്‍റ് അഥവാ 0.99 ശതമാനം വര്‍ദ്ധനയോടെ 14,687.04 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക 0.99 ശതമാനം വര്‍ദ്ധനയോടെ 4411.60 എന്ന നിലയിലേക്കുയര്‍ന്നു. ബുധനാഴ്ച ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ഓഹരി വിപണിയില്‍ സ്വാധീനമൊന്നും ചെലുത്തിയില്ല എന്നാണ് സൂചനകള്‍.

മുന്‍ നിര ഓഹരികള്‍ മിക്കതും ബുധനാഴ്ച രാവിലെ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്.
കൂടുതല്‍
സെന്‍സെക്സ് 102 പോയിന്‍റ് നഷ്ടത്തില്‍
വിപണിയില്‍ കനത്ത തിരിച്ചടി
വിപണി നഷ്ടത്തില്‍
വിപണിയില്‍ തിരിച്ചടി
സെന്‍സെക്സ് 369 പോയിന്‍റ് നഷ്ടത്തില്‍
സെന്‍സെക്സ് 268 പോയിന്‍റ് താണു