പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > ഓഹരി വിപണി > സെന്‍സെക്സ് 102 പോയിന്‍റ് നഷ്ടത്തില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെന്‍സെക്സ് 102 പോയിന്‍റ് നഷ്ടത്തില്‍

WDWD
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ തിരിച്ചടി നേരിട്ട് വൈകിട്ട് വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്സ് 102 പോയിന്‍റ് നഷ്ടത്തിലായി.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ സെന്‍സെക്സ് തിരിച്ചടി നേരിട്ടു. ചൊവ്വാഴ്ച വൈകിട്ട് വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 101.93 പോയിന്‍റ് അഥവാ 0.70 ശതമാനം നഷ്ടത്തില്‍ 14,543.73 എന്ന നിലയിലേക്ക് താണു.

ഇതിനൊപ്പം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 0.56 ശതമാനം നഷ്ടത്തില്‍ 4368.25 എന്ന നിലയിലേക്ക് താണു.

ചൊവ്വാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,711 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 1,514 എണ്ണം നഷ്ടത്തിലും 1,107 എണ്ണം ഒരളവ് മെച്ചത്തിലും ആയപ്പോള്‍ 90 എണ്ണം സ്ഥിരത കൈവരിക്കുകയായിരുന്നു.

ചൊവ്വാഴ്ച വിപണിയില്‍ വന്‍ നഷ്ടത്തിലായവയില്‍ എ.സി.സി ഓഹരി വില 6 ശതമാനം നഷ്ടത്തില്‍ 560 രൂപയായി താണു. ഇതിനൊപ്പം മാരുതി സുസുക്കി ഓഹരി വില 4 ശതമാനം നഷ്ടത്തില്‍ 616 രൂപയിലേക്ക് താണു.

എച്ച്.ഡി.എഫ്.സി, സത്യം കമ്പ്യൂട്ടേഴ്സ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ ഓഹരി വില 3 ശതമാനം വീതവും നഷ്ടത്തിലായി.

ഭാരതി എയര്‍ടെല്‍, ഐ.റ്റി.സി എന്നിവ 2 ശതമാനം നഷ്ടത്തിലായപ്പോള്‍ സ്റ്റെറിലൈറ്റ്, മഹീന്ദ്ര, ഒ.എന്‍.ജി.സി., ഭെല്‍ എന്നിവയ്ക്കൊപ്പം എസ്.ബി.ഐ ഓഹരിയും നഷ്ടത്തിലായി.

അതേ സമയം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരി വില 2.3 ശതമാനം വര്‍ദ്ധനയോടെ 994 രൂപയായി ഉയര്‍ന്നു. ഇതിനൊപ്പം ഹിന്‍ഡാല്‍ക്കോ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരി വില 2 ശതമാനം വീതം വര്‍ദ്ധനയോടെ മികച്ച നേട്ടം കൈവരിച്ചു.

കൂടുതല്‍
വിപണിയില്‍ കനത്ത തിരിച്ചടി
വിപണി നഷ്ടത്തില്‍
വിപണിയില്‍ തിരിച്ചടി
സെന്‍സെക്സ് 369 പോയിന്‍റ് നഷ്ടത്തില്‍
സെന്‍സെക്സ് 268 പോയിന്‍റ് താണു
വിപണിയില്‍ തിരിച്ചടി തുടരുന്നു